Uncategorized

ഒമാനിൽ ദേശീയദിന അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉൾപ്പെടെ നാല് ദിവസം ആഘോഷമാക്കാം

ഒമാനിൽ 2026 നവംബറിലെ ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 25, 26 (ചൊവ്വ, ബുധൻ) തീയതികളിൽ പൊതുഅവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വാരാന്ത്യ അവധി കൂടി എത്തുന്നതോടെ തുടർച്ചയായ നാല് ദിവസത്തെ അവധിയാണ് പ്രവാസികൾ ഉൾപ്പെടെയുള്ള രാജ്യത്തെ ജീവനക്കാരെ കാത്തിരിക്കുന്നത്.

ദേശീയദിന അവധിക്ക് പുറമെ 2026-ലെ മറ്റ് പൊതുഅവധി ദിനങ്ങളുടെ ഔദ്യോഗിക പട്ടികയും തൊഴിൽ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, മാസപ്പിറവി നിർണയിക്കുന്ന കമ്മിറ്റിയുടെ പ്രഖ്യാപനത്തിന് വിധേയമായി പ്രഖ്യാപിക്കേണ്ട ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ (ബലിപെരുന്നാൾ) അവധികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവയുടെ തീയതികൾ പിന്നീട് അറിയിക്കും.സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരുപോലെ ബാധകമായ രീതിയിലാണ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ട വാരാന്ത്യ അവധി ലഭിക്കുന്നത് പ്രവാസികൾക്ക് യാത്രകൾ പ്ലാൻ ചെയ്യാനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും മികച്ച അവസരമൊരുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button