Uncategorized

ടൂറിസ്റ്റ് ബസുകൾ ഇനി ‘കളറാകും’; വെള്ളനിറം മാറ്റാമെന്ന് എംവിഡി

സംസ്ഥാനത്തെ ടൂറിസ്റ്റ്ബസുകൾക്ക് വെള്ള നിറം മാത്രമാക്കിയ ഉത്തരവ് ഭേദഗതി ചെയ്തേക്കും. ഇതിനായി മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ശുപാർശ നൽകി. ബസിന് പലനിറങ്ങളാകാമെന്നാണ് ട്രാൻസ്പോർട്ട് അതോറിറ്റി നിലപാടെടുത്തത്. വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. 2022 ഒക്ടോബറിൽ വടക്കാഞ്ചേരി ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പടെ ഒൻപതുപേർ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്‌റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്.അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം. ഇതിന് പുറമെ ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്സുകളും സ്‌പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. വെള്ളനിറം മറ്റ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടുമെന്നതിനാലാണ് തിരഞ്ഞെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button