മർദനത്തിൽ കുറ്റസമ്മതം നടത്തിയിട്ടും സംരക്ഷണമോ ? ദളിത് വിദ്യാർത്ഥിയുടെ പിതാവിനെ മർദിച്ചയാളെ അറസ്റ്റ് ചെയ്യാൻ സിജെപി പ്രതിഷേധം

ജന്തർമന്തറിൽ നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛന്റെ തലയടിച്ചു പൊട്ടിച്ച ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊക്രോച്ച് ജനത പാർട്ടി ദില്ലി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
സി ജെ പി ദേശീയ കോ–കണ്‍വീനര്‍ സൗരവ് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിൽ എത്തിയത്. ബി ജെ പി അനുകൂലിയായ സ്വതന്ത്ര ഭരദ്വാജ് എന്നയാള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നാണ് സി ജെ പി ആവശ്യം. ദളിത് വിദ്യാർത്ഥിയുടെ പിതാവിനെ മർദ്ദിച്ചതിൽ കുറ്റസമ്മതവുമായി സ്വതന്ത്ര ഭരദ്വാജ രംഗത്തെത്തിയിരുന്നു. ബി ജെ പി നേതാവ് കപിൽ മിശ്ര നേരിട്ട് ഫോൺ വിളിച്ചാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറക്കിയതെന്ന് സ്വതന്ത്ര ഭരദ്വാജ കാഷ്വൽ ടാക്സ് എന്ന പോഡ്കാസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.




