Uncategorized

ഓർമക്കുറവുണ്ടായിരുന്ന വയോധിക, രാവിലെ മുതൽ കാണാനില്ല; ആലുവയിൽ 82 കാരിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ

കൊച്ചി: ആലുവ ദേശത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഓർമക്കുറവുണ്ടായിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരിയായിരുന്നു രുഗ്മിണി. മക്കൾ: രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത. മരുമക്കൾ: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button