Uncategorized
ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു; 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു:ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു: എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിൻ്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരി രാജരാജേശ്വരി ഡെൻ്ൽ കോളജിന് സമീപത്തായിരുന്നു അപകടം.
മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇരുവരും കെങ്കേരി ബിജിഎസ് നഴ്സിങ് കോളജിലെ ബിഎസ്സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളാണ്.




