സിദ്ദിഖിനെ അറസ്റ്റ് ചെയ്യണോ? നിയമോപദേശം തേടി എസ്ഐടി, കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യം
കൊച്ചി: നടൻ സിദ്ദിഖിനെതിരായ ബലാൽസംഗക്കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. അറസ്റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയാൽ സിദ്ദീഖിനെ വിട്ടയക്കേണ്ടിവരും.