32.4 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നല്‍കാന്‍ ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍
Uncategorized

അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നല്‍കാന്‍ ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍


അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയില്‍ പങ്കാളിയായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്‍റെ നേതൃത്വത്തിലുളഅള ആഞ്ജനേയ സേവാ ട്രസ്റ്റിന്‍റെ സംരംഭത്തിലേക്ക് ബോളിവുഡ് താരം ഒരു കോടി രൂപയാണ് സംഭവാന നല്‍കിയത്.

തന്‍റെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, പരേതനായ മുതിർന്ന നടൻ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് അക്ഷയ് കുമാര്‍ സംഭാവന സമർപ്പിച്ചതെന്ന് അക്ഷയ് കുമാറിന്‍റെ ടീം അറിയിച്ചു. ഇവരുടെ ആദരസൂചകമായി കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വാനിൽ അവരുടെ പേരുകൾ ആലേഖനം ചെയ്യും.

ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത അക്ഷയ് കുമാറിന് നന്ദി പറഞ്ഞ് രംഗത്ത് എത്തി.“അക്ഷയ് എല്ലായ്പ്പോഴും അപാരമായ ദയയും ഔദാര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹം തൽക്ഷണം സംഭാവന നൽകുക മാത്രമല്ല, ഈ സേവനം തന്‍റെ കുടുംബത്തിന്‍റെ പൈതൃകമാണെന്ന് ഊന്നി പറയുകയും ചെയ്യും. ഈ സംഭവനയ്ക്കൊപ്പം കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് നഗരത്തിൽ ഒരു അസൗകര്യമോ മാലിന്യമോ ഉണ്ടാക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സിനിമയില്‍ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, ടൈഗർ ഷ്രോഫ്, ദീപിക പദുക്കോൺ, കരീന കപൂർ ഖാൻ എന്നിവർക്കൊപ്പം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ ദീപാവലിക്ക് റിലീസ് ചെയ്യും. ഹൗസ്‌ഫുൾ 5, വെൽക്കം ടു ദി ജംഗിൾ, ഭൂത് ബംഗ്ല, സ്കൈ ഫോര്‍സ് എന്നിവയാണ് അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന സിനിമകള്‍. ഇതില്‍ 14 കൊല്ലത്തിന് ശേഷം പ്രിയദര്‍ശന്‍ അക്ഷയ് കുമാര്‍ കോമ്പോയില്‍ എത്തുന്ന ഭൂത് ബംഗ്ല ബോളിവുഡ് അക്ഷമയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ്.

Related posts

കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ സംസ്ക്കാരം ഇന്ന് 12 മണിക്ക്..

Aswathi Kottiyoor

കളി തുടങ്ങിയിട്ടേ ഉള്ളൂ,കാത്തിരുന്ന് കാണുക: വീണക്കെതിരായ വിവാദത്തില്‍ പ്രതികരണവുമായി സ്വപ്ന സുരേഷ് –

Aswathi Kottiyoor

ജില്ലയിൽ ഡിജി കേരളം സർവ്വേ നടപടികൾ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്തായി കേളകം

Aswathi Kottiyoor
WordPress Image Lightbox