21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • ജില്ലയിൽ ഡിജി കേരളം സർവ്വേ നടപടികൾ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്തായി കേളകം
Uncategorized

ജില്ലയിൽ ഡിജി കേരളം സർവ്വേ നടപടികൾ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്തായി കേളകം

കേളകം: ജില്ലയിൽ ഡിജി കേരളം സർവ്വേ നടപടികൾ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്തായി കേളകം ഗ്രാമപഞ്ചായത്ത്. ജില്ലയിലെ മറ്റു തദ്ദേശസ്ഥാപനങ്ങളിൽ സർവ്വേ അതിവേഗം പൂർത്തിയായി വരികയാണ്. സർവ്വയിലൂടെ കണ്ടെത്തിയ ഡിജിറ്റൽ സാക്ഷരത പഠിതാക്കൾക്ക് പരിശീലനം നൽകി നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. സർവ്വയിൽ കണ്ടെത്തിയ ഡിജിറ്റൽ സാക്ഷരയില്ലാത്ത പഠിതാക്കൾക്കുള്ള പരിശീലന പരിപാടിയുടെ ജില്ല തല ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് നിർവ്വഹിച്ചു.
ചടങ്ങിൽ ജോയിൻ്റ് ഡയറക്ടർ സറീന എ റഹ്മാൻ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം വി ഗീത , ജില്ല നോഡൽ ഓഫീസർ പി.വി. ജസീർ, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, സജീവൻ പാലുമ്മി, കെ.കെ. ഫ്രാൻസീസ് മാസ്റ്റർ, സന്തോഷ് കെ. തടത്തിൽ മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

വിവാഹാലോചനയിൽ നിന്ന് പിന്മാറി, യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമണത്തിൽ 5 പേർക്ക് വെട്ടേറ്റു

Aswathi Kottiyoor

ചോര ഭയമാണെന്ന് പറഞ്ഞ് എംബിബിഎസിന് പോയില്ല; വീടിന്റെ മുകള്‍നില ലാബാക്കി

Aswathi Kottiyoor

വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox