32.3 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • പന്തീരാങ്കാവ് ​ഗാർഹിക പീഡനം: രാഹുല്‍ ഗോപാലിന്‍റെ ഹര്‍ജി അനുവദിച്ചു; കേസ് റദ്ദാക്കി ഹൈക്കോടതി
Uncategorized

പന്തീരാങ്കാവ് ​ഗാർഹിക പീഡനം: രാഹുല്‍ ഗോപാലിന്‍റെ ഹര്‍ജി അനുവദിച്ചു; കേസ് റദ്ദാക്കി ഹൈക്കോടതി


കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന രാഹുൽ ​ഗോപാലിന്റെ ഹർജി ഹൈക്കോടതി അം​ഗീകരിച്ചു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ​ഗാർഹിക പീഡന പരാതി ഉന്നയിച്ച് രം​ഗത്തെത്തിയത്. ഭർത്താവ് രാഹുൽ ​ഗോപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. എന്നാൽ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമുള്ള ​ഗാർഹിക പീഡന പരാതി എന്ന നിലയിൽ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു.

കേസിലെ പ്രതിയായിരുന്ന രാഹുൽ ​ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രം​ഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്ന് അറിയിച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി ഇപ്പോൾ രാഹുൽ ​ഗോപാലിനെതിരായ എഫ്ഐആർ റദ്ദാക്കിയിരിക്കുന്നത്.

Related posts

ആന്ധ്രയിലെ ട്രെയിൻ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു; മരണം 10 ആയി

Aswathi Kottiyoor

മൂന്നാം മോദി സർക്കാർ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകളുടെ ചുമതല

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
WordPress Image Lightbox