32.9 C
Iritty, IN
October 22, 2024
  • Home
  • Uncategorized
  • താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കുന്നതായി കുവൈത്ത്
Uncategorized

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കുന്നതായി കുവൈത്ത്

കുവൈത്ത് സിറ്റി: താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). ഇത് വര്‍ധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണ്.

ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച മുതൽ വീണ്ടും വിസ നൽകാന്‍ തുടങ്ങുന്നത്. ആഭ്യന്തര മന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലെ പിഎഎംന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെ നടത്തിയ പ്രഖ്യാപനം അനുസരിച്ച് ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള സർക്കാർ കരാറുകൾക്ക് ഈ തൊഴിൽ വിസകൾ ബാധകമാകുമെന്നാണ് വ്യക്തമാക്കുന്നത്. ഹ്രസ്വകാല ഗവൺമെന്‍റ് അസൈൻമെന്‍റുകള്‍ക്കായി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പ്രവേശനം സുഗമമാക്കുന്നതിന് തിങ്കളാഴ്ച മുതൽ വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി.

Related posts

ഇരിട്ടി സബ്ജില്ല കായിക മേള: ഓവറോള്‍ റണ്ണര്‍ അപ്പും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചാംപ്യന്‍ഷിപ്പും നേടിയ എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അത്ലറ്റുകള്‍ക്ക് സ്വീകരണം നല്‍കി.

Aswathi Kottiyoor

വാക്കേറ്റത്തിനിടെ തിരിഞ്ഞ് നടന്ന ഭർത്താവിന്‍റെ ചെവി കടിച്ചു പറിച്ച് ഭാര്യ, 45കാരന് ഗുരുതര പരിക്ക്, കേസ്

Aswathi Kottiyoor

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox