24.4 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല, തീ ചോദിച്ച് കയറിച്ചെന്നത് എക്സൈസ് ഓഫീസിൽ, വിദ്യാ‍ത്ഥികൾക്കെതിരെ കേസ്
Uncategorized

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല, തീ ചോദിച്ച് കയറിച്ചെന്നത് എക്സൈസ് ഓഫീസിൽ, വിദ്യാ‍ത്ഥികൾക്കെതിരെ കേസ്

പാലക്കാട്: കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറി തീ ചോദിച്ച പ്രായപൂർത്തിയാവാത്ത വിദ്യാ‍ത്ഥികളെ കഞ്ചാവ് സഹിതം എക്സൈസ് പിടികൂടി. ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിലാണ് കുട്ടികൾ കയറിച്ചെന്നത്. തൃശ്ശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികൾക്കെതിരെ കേസെടുത്തു. രണ്ടുപേർക്കെതിരെ കേസെടുത്ത് അധ്യാപകർക്കൊപ്പം വിട്ടയച്ചു. ഇവരിൽ നിന്ന് 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കേസിന്റെ വിശദാംശങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും. വർക്ക് ഷോപ്പെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടികൾ എക്സൈസ് ഓഫീസിൽ കയറിയത്. കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related posts

535 മീറ്റർ ദൂരം, 71.38 കോടി ചെലവ്, ഒന്നര വർഷം കൂടെ മാത്രം; അവസാനം ആ മേൽപ്പാലം വരുന്നു, വലിയ ആശ്വാസം

Aswathi Kottiyoor

എഐ രംഗത്ത് തമിഴ്‌നാട് ഒരുമുഴം മുമ്പേ; ഗൂഗിളുമായി നിര്‍ണായക കരാറിലെത്തി

Aswathi Kottiyoor

ഓണത്തിനോടനുബന്ധിച്ച് പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox