24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • നേമം-കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു; ഇനി തിരുവനന്തപുരം നോർത്തും സൗത്തും
Uncategorized

നേമം-കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു; ഇനി തിരുവനന്തപുരം നോർത്തും സൗത്തും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. സംസ്ഥാന സർക്കാറിൻ്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.

കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു.

Related posts

നമ്പർ പ്ലേറ്റില്ല, പൊലീസ് കൈകാണിച്ചപ്പോൾ “ഇടിച്ചുതെറിപ്പിക്കടാ അവനെ” എന്ന് ആക്രോശം; പിടിയിലായവരിൽ 2 കുട്ടികളും

Aswathi Kottiyoor

ഓണക്കാലത്ത് നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി; 1383 രൂപയുടെ സാധനങ്ങള്‍ സപ്ലൈകോയില്‍ 756 രൂപയ്ക്ക്

Aswathi Kottiyoor

പഞ്ചാബ് വീണു; ഗുജറാത്തിന് മൂന്നു വിക്കറ്റ് ജയം

Aswathi Kottiyoor
WordPress Image Lightbox