23.6 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • ഇന്ന് മഹാനവമി; ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Uncategorized

ഇന്ന് മഹാനവമി; ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ഇന്ന് മഹാനവമി. മഹാനവമിയോടെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന ഘട്ടത്തിലേക്ക് കടന്നു. ദിവസങ്ങൾക്ക് മുമ്പേ ക്ഷേത്രങ്ങളിൽ നവരാത്രിയോടനുബന്ധിച്ച വിവിധ പൂജകളും ആഘോഷങ്ങളും നടക്കുകയാണ്. പുസ്തക പൂജയ്ക്കും, ആയുധ പൂജയ്ക്കുമായി വിശ്വാസികൾ ക്ഷേത്രങ്ങളിലെത്തുകയാണ്. നാളെ വിജയദശമി ദിനത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥോൽസവം ഇന്ന് നടക്കും. ദക്ഷിണമൂകാംബിക എന്ന പേരിൽ പ്രസിദ്ധമായ പനച്ചിക്കാടും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ഭക്തവത്സലയായ ദുർഗാദേവി തിലോത്തമയുടെ രൂപം കൊണ്ട് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. മഹാദേവന്റെ നിർദ്ദേശ പ്രകാരം ദുർഗ്ഗാദേവിയായി അവതരിച്ച പാർവ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവിൽ മഹിഷാസുരനെ വധിക്കുന്നു. മനിഷാസുരന്റെ വധത്തിൻമേൽ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് വിജയദശമി. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായും ഇതിനെ കണക്കാക്കുന്നു.

ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മ‌ിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച്പൂജ നടത്തുന്നു. ധർമ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകൾ നൽകുന്നത്.

കേരളത്തിൽ അഷ്‌ടമി, നവമി, ദശമി എന്നീ ദിവസങ്ങൾക്കാണ് നവരാത്രിയാഘോഷത്തിൽ പ്രാധാന്യം. ഈ ദിവസങ്ങളിൽ ദുർഗ്ഗാഷ്‌ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിൽ അറിയപ്പെടുന്നു. അഷ്ട‌മിക്ക് ദുർഗ്ഗയെയും നവമിക്ക് മഹാലക്ഷ്‌മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാൽ പൂജിക്കുന്നു. രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമൻ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന് പത്താമത്തെ ദിവസം സർവശക്തിമാൻ ആയെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം.

Related posts

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

Aswathi Kottiyoor

ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്

Aswathi Kottiyoor
WordPress Image Lightbox