23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു
Uncategorized

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

കോഴിക്കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക സിപിഎം നേതാവ് മരിച്ചു. സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗവും പാടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സി.കെ രാജീവന്‍ ആണ് മരിച്ചത്. പാമ്പ് കടിയേറ്റ് കുറച്ചു ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു.

മൃതദേഹം കായണ്ണയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലു മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Related posts

മാധ്യമപ്രവര്‍ത്തകൻ എ.വി പ്രദീപ് അന്തരിച്ചു.

Aswathi Kottiyoor

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം

Aswathi Kottiyoor

പനമരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox