നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞു. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു. എൽ ഡി എഫിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും, പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും അറിയിച്ചു. എല്ലാ ആരോപണങ്ങളും തള്ളുന്നു. എൽഡിഎഫിനെയും, സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ്. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകും. ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Home
- Uncategorized
- അൻവറിന്റെ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്ന് മുഖ്യമന്ത്രി; ‘ഇപ്പോഴല്ല’ ദില്ലിയിൽ പ്രതികരിച്ച് പിണറായി