26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • അൻവറിന്റെ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്ന് മുഖ്യമന്ത്രി; ‘ഇപ്പോഴല്ല’ ദില്ലിയിൽ പ്രതികരിച്ച് പിണറായി
Uncategorized

അൻവറിന്റെ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്ന് മുഖ്യമന്ത്രി; ‘ഇപ്പോഴല്ല’ ദില്ലിയിൽ പ്രതികരിച്ച് പിണറായി

ദില്ലി: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.

നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞു. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു. എൽ ഡി എഫിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും, പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും അറിയിച്ചു. എല്ലാ ആരോപണങ്ങളും തള്ളുന്നു. എൽഡിഎഫിനെയും, സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ്. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകും. ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ഹൈറിച്ച് കേസന്വേഷണം സിബിഐക്ക്,സംസ്ഥാന സർക്കാർ ഉത്തരവിറക്കി, 750 കോടിയുടെ തട്ടിപ്പെന്ന് ആഭ്യന്തര വകുപ്പ്

Aswathi Kottiyoor

രാജ്യം മണിപ്പുരിനൊപ്പം’; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി..

Aswathi Kottiyoor

പൊലീസുകാരുടെ മോശം പെരുമാറ്റം മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി; മുന്നറിയിപ്പ് നല്‍കി നൽകി ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox