26.7 C
Iritty, IN
September 25, 2024
  • Home
  • Uncategorized
  • മുതിർന്ന പൗരൻ്റെ അക്കൗണ്ടിൽ നിന്ന് ഡ്രൈവർ മോഷ്ടിച്ചത് 63 ലക്ഷം! നഷ്ടപരിഹാരം 97 ലക്ഷം എസ്ബിഐ നൽകണം: എൻസിഡിആർസി
Uncategorized

മുതിർന്ന പൗരൻ്റെ അക്കൗണ്ടിൽ നിന്ന് ഡ്രൈവർ മോഷ്ടിച്ചത് 63 ലക്ഷം! നഷ്ടപരിഹാരം 97 ലക്ഷം എസ്ബിഐ നൽകണം: എൻസിഡിആർസി

വിരമിച്ച ദമ്പതികൾ അത് വരെയുള്ള സമ്പാദ്യം മുഴുവന്‍ ബാങ്കിൽ നിക്ഷേപിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പരിചയമില്ലാത്ത ഇരുവരുടേയും അകൗണ്ടില്‍ നിന്ന് 60 ലക്ഷം രൂപ മോഷ്ടിച്ചത് സ്വന്തം ഡ്രൈവറും. 2018 ല്‍ നടന്ന സംഭവത്തില്‍ നീതി തേടി നീണ്ട നിയമ പോരാട്ടത്തിലൂടെ ബാങ്കില്‍ നിന്ന് മുതലും പലിശയും നേടിയെടുത്തിരിക്കുകയാണ് ഹൈദരാബാദ് സ്വദേശികളായ ദമ്പതികള്‍. ഇരുവരുടേയും വിശ്വാസം നേടിയെടുത്ത് ഡ്രൈവര്‍ തുക മുഴുന്‍ തന്‍റെ അകൗണ്ടിലേക്ക് മാറ്റി രക്ഷപ്പെടുകയായിരുന്നു. ദമ്പതികളുടെ ഫോണും എസ്ബിഐ യോനോ ആപ്പും ഉപയോഗിച്ചായിരുന്നു ഡ്രൈവര്‍ തട്ടിപ്പ് നടത്തിയത്.

ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സമ്പാദിച്ച പണം മുഴുന്‍ നഷ്ടപ്പെട്ടതോടെ ദമ്പതികള്‍ മോഷണം എസ്ബിഐയില്‍ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബാങ്കിന്‍റെ പ്രതികരണത്തില്‍ തൃപ്തരല്ലാതായതോടെ ഇരുവരും ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തെലങ്കാന സംസ്ഥാന ഉപഭോക്തൃ കമ്മീഷനും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും ഇരുവര്‍ക്കും അനുകൂലമായി വിധിയെഴുതിയിരിക്കുകയാണ്. ദമ്പതികളുടെ മൊബൈല്‍ ഫോണിന്‍റെ അനധികൃത ഉപയോഗവും മൊബൈല്‍ ബാങ്കിംഗ് പാസ്വേഡ് മറ്റ് വ്യക്തികളുമായി പങ്കിടുകയും ചെയ്തതാണ് തട്ടിപ്പിന് വഴി വച്ചത് എന്നായിരുന്നു എസ്ബിഐുടെ വാദം. ഇത് കാരണമാണ് ഡ്രൈവര്‍ തട്ടിപ്പ് നടത്തിയതെന്നും ഇത് ദമ്പതികളുടെ ഒത്താശയോടെയോ അശ്രദ്ധമൂലമോ ആണ് സംഭവിച്ചതെന്നും എസ്ബിഐ കുറ്റപ്പെടുത്തി.

Related posts

കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവം; അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും

Aswathi Kottiyoor

മലപ്പുറത്ത് വിദ്യാ‍ർഥികൾക്ക് ഷി​ഗല്ല; ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയത് 127 കുട്ടികൾ, ‘ആർക്കും ഗുരുതരമല്ല’

Aswathi Kottiyoor

വീഡിയോകോളിലേ കണ്ടിട്ടുള്ളൂ’; ഹെലന്‍റെ 12 വർഷത്തെ കാത്തിരിപ്പ് വിഫലം, ഒടുവിലെത്തുന്നത് പപ്പയുടെ ചേതനയറ്റ ശരീരം

Aswathi Kottiyoor
WordPress Image Lightbox