24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു, എതിർദിശയിൽ 100 മീറ്ററിലേറെ നീങ്ങി; ഒഴിവായത് വൻദുരന്തം
Uncategorized

ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു, എതിർദിശയിൽ 100 മീറ്ററിലേറെ നീങ്ങി; ഒഴിവായത് വൻദുരന്തം


മലപ്പുറം: ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു നിന്നു. അരീക്കോട് കുറ്റൂളി കുഞ്ഞൻ പടിയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന ‘ബ്ലസിങ്’ എന്ന സ്വകാര്യ ബസിന്റെ ടയറാണ് പൊട്ടിയത്. ഇതോടെ ബസിന് നിയന്ത്രണം നഷ്ടമായി. ബസ് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ചു. പിക്കപ്പ് വാൻ പിന്നോട്ട് നീങ്ങി ഓട്ടോയിലും സ്‌കൂട്ടിയിലും ഇടിച്ചു. ടയർ പൊട്ടി എതിർ ദിശയിൽ 100 മീറ്ററിലേറെ നീങ്ങിയ ബസിന്റെ ടയർ ഉരുകി തീർന്ന നിലയിലായിരുന്നു.

ഇന്നലെ ഉച്ചക്ക് 1.30 ഓടു കൂടിയാണ് സംഭവം. പിക്കപ്പ് വാനിലും ഓട്ടോയിലും ഉള്ളവർ സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി പോയിരുന്നതിനാൽ അപകടം ഒഴിവായി. ഉച്ചസമയം ആയതിനാൽ റോഡിൽ വാഹനങ്ങൾ കുറവായതു കൊണ്ടും വൻ ദുരന്തം ഒഴിവായി.

Related posts

ദില്ലി മുഖ്യമന്ത്രിക്ക് നിർണായകദിനം, കെജ്രിവാൾ ഇഡിക്ക് മുന്നിലേക്ക്; അറസ്റ്റിന് സാധ്യത? പ്രതിഷേധിക്കാൻ എഎപി

Aswathi Kottiyoor

’50 ലക്ഷം നഷ്ടപരിഹാരവും സർക്കാർ ജോലിയും വേണം’; കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടം വൈകുന്നു

Aswathi Kottiyoor

ഇന്ത്യയിൽ ഗാർഹിക പീഡന കേസ് 468, കേരളത്തിൽ 376; സ്ത്രീധന മരണം യുപി 2138, കേരളം 12;

Aswathi Kottiyoor
WordPress Image Lightbox