22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായെത്തണം; ഇ-കെവൈസി അപ്ഡേഷൻ ആരംഭിച്ചു, എൻഎഫ്എസ്എ റേഷൻ ഗുണഭോക്താക്കൾ മറക്കല്ലേ
Uncategorized

റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായെത്തണം; ഇ-കെവൈസി അപ്ഡേഷൻ ആരംഭിച്ചു, എൻഎഫ്എസ്എ റേഷൻ ഗുണഭോക്താക്കൾ മറക്കല്ലേ

തിരുവനന്തപുരം: എൻഎഫ്എസ്എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ,പിങ്ക് കാർഡുകൾ) ഇ-കെവൈസി അപ്ഡേഷൻ ആരംഭിച്ചു. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രവും 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലക്കാർക്കും ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്‌ഡേഷൻ നടത്താം.

ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്‌ഡേഷൻ നടത്താം. മുൻപ് അപ്ഡേഷൻ ചെയ്തവരും ഓഗസ്റ്റിൽ റേഷൻ വാങ്ങാൻ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും അപ്ഡേഷൻ നടത്തേണ്ടതില്ല

Related posts

വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസ്: ക്വട്ടേഷൻ സംഘം പിടിയിൽ

Aswathi Kottiyoor

ഉത്തർപ്രദേശിൽ വൻ വാഹനാപകടം: ബസും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ അടക്കം 7 പേർ മരിച്ചു

Aswathi Kottiyoor

കെ സ്മാർട്ട് വരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങൾ നവംബർ ഒന്ന് മുതൽ ഓൺലൈനാവും : മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox