22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഒരു ശരീരം ഇരുതല; കർണ്ണാടകയിലെ മംഗളൂരുവില്‍ ഇരട്ട തലയോടെ ജനിച്ച പശുക്കുട്ടിയെ കാണാന്‍ ജനത്തിരക്ക്
Uncategorized

ഒരു ശരീരം ഇരുതല; കർണ്ണാടകയിലെ മംഗളൂരുവില്‍ ഇരട്ട തലയോടെ ജനിച്ച പശുക്കുട്ടിയെ കാണാന്‍ ജനത്തിരക്ക്


കർണാടകയിലെ മംഗലാപുരത്തെ കിന്നിഗോലി പ്രദേശത്ത് കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിയെ കാണാന്‍ അത്യപൂര്‍വ്വമായ തിരിക്ക്. തിരക്കിന് കാരണം മറ്റൊന്നുമല്ല. പശുക്കുട്ടിക്ക് രണ്ട് തലയും ഒരു ഉടലുമാണ് ഉള്ളത്. ദമാസ് കട്ടെ ദുജ്ലഗുരി നിവാസിയായ ജയരാമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. പശുക്കുട്ടിയുടെ തലകളാകട്ടെ ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ്. മൂക്കും, വായും ചെവിയും രണ്ടാണ്. പക്ഷേ കണ്ണുകള്‍ നാലെണ്ണമുണ്ട്. മുഖത്തിന്‍റെ പ്രത്യേകത കാരണം പശുക്കുട്ടി ഒരേ സമയം ഇരുവശത്തെയും കാഴ്ചകള്‍ കാണാം. എന്നാല്‍ മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ലെന്നും അതേസമയം ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനിച്ച് അധിക ദിവസമായിട്ടില്ലാത്തതും തലയുടെ അമിത ഭാരവും കാരണം പശുക്കുട്ടിക്ക് ഇപ്പോള്‍ നാല് കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. പശുവിന്‍റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് ഇത്തരത്തില്‍ രണ്ട് തലയുമായി ജനിച്ചത്. അതേസമയം പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടർമാര്‍ അവന്‍ ആരോഗ്യവാനാണെന്ന് അറിയിച്ചു. എന്നാല്‍ അവന്‍റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തില്‍ മൃഗഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പശുക്കിടാവിന്‍റെ മുന്നോട്ടുള്ള ജീവിതമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒരു ദശലക്ഷത്തിൽ ഒരു കേസാണെന്ന് ഇത്തരമൊന്നെന്ന് മൃഗഡോക്ടർ അറിയിച്ചു. കാര്യമെന്തായാലും രണ്ട് തലയോടെ ജനിച്ച പശുക്കുട്ടിയുടെ വാര്‍ത്ത വൈറലായി. ഇതിന് പിന്നാലെ ചില പ്രദേശവാസികള്‍ പശുക്കിടാവിനെ ‘ദൈവിക അവതാരം’ മായി പ്രഖ്യാപിച്ചു. ‘ഇത് വളരെ ശുഭസൂചനയാണ്. പശു ഞങ്ങളുടെ മാതൃദൈവമാണ്, ഇത് അവളിൽ നിന്നുള്ള അനുഗ്രഹമാണ്.’ ഒരു പ്രദേശവാസി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈന്ദവാരാധന പ്രകാരം പശു ഒരു പുണ്യമൃഗമാണ്.

Related posts

ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം: വനം മന്ത്രി

Aswathi Kottiyoor

കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് ആശ്വാസം, 13 കോടി തിരികെ നൽകും; പുതിയതായി 41.2 ലക്ഷം നിക്ഷേപിച്ച് 85 പേര്‍

Aswathi Kottiyoor

അനുശോചനം രേഖപ്പെടുത്തി – കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല*

Aswathi Kottiyoor
WordPress Image Lightbox