31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ജമ്മു കശ്മീരിൽ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; കനത്ത സുരക്ഷയിൽ 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി
Uncategorized

ജമ്മു കശ്മീരിൽ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; കനത്ത സുരക്ഷയിൽ 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി


ദില്ലി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുക. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി മേഖലയില്‍ ഉള്‍പ്പെടെ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്.

Related posts

കുടുംബശ്രീ ലോഗോ, ടാഗ് ലൈൻ ഒരുക്കാന്‍ അവസരം

Aswathi Kottiyoor

കാർ കത്തി ദമ്പതിമാർ മരിച്ച സംഭവം: കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യമെന്ന് ഫൊറൻസിക് റിപ്പോർട്ട്.*

Aswathi Kottiyoor

തലശ്ശേരി നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം……

Aswathi Kottiyoor
WordPress Image Lightbox