22.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • വയോസേവന പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്; അഭിമാനകരമായ നേട്ടമാണിതെന്ന് മേയർ ആര്യ രാജേന്ദ്രൻ
Uncategorized

വയോസേവന പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്; അഭിമാനകരമായ നേട്ടമാണിതെന്ന് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

ഒട്ടേറെ ക്ഷേമ പദ്ധതികൾ വയോജനങ്ങൾക്കായി തിരുവനന്തപുരം നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നും ആ പ്രവർത്തനങ്ങൾക്കാകെ ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. അഭിമാനകരമായ നേട്ടമാണിത്. നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മേയർ അഭിപ്രായപ്പെട്ടു.

വയോജനോത്സവം പോലുള്ള പുതിയ പദ്ധതികൾ കൂടി നടപ്പിലാക്കി വയോജനങ്ങൾക്ക് മികച്ച ജീവിതാനുഭവങ്ങളും ഉയർന്ന ജീവിത നിലവാരവും ഉറപ്പാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. വയോജന സൗഹൃദ നഗരമെന്ന ഖ്യാതിയിലേക്ക് ഒരുമിച്ചുയരാം. നഗരത്തിനൊപ്പം അവരും സ്മാർട്ട് ആകട്ടെയെന്നും മേയർ പ്രതികരിച്ചു.

Related posts

കുടകളിൽ വിസ്മയം ഒളിപ്പിച്ച്, ആവേശം വിതറി തൃശൂർ പൂരം; ആർപ്പുവിളിച്ച് കാണികൾ

Aswathi Kottiyoor

വയനാട്ടില്‍ ക്ഷീര കര്‍ഷകന് തൂങ്ങിമരിച്ച നിലയില്‍

Aswathi Kottiyoor

അഞ്ചാം കിരീടവുമായി ‘തല’പ്പത്ത്; ‘ഔട്ട് ഓഫ് സിലബസ്’ പരീക്ഷ ജയിച്ച് ചെന്നൈ മച്ചാൻസ്

Aswathi Kottiyoor
WordPress Image Lightbox