24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ചാവക്കാട് നിന്നും കാണാതായ 2 കുട്ടികളെ ബാംഗ്ലൂരില്‍ നിന്നും കണ്ടെത്തി
Uncategorized

ചാവക്കാട് നിന്നും കാണാതായ 2 കുട്ടികളെ ബാംഗ്ലൂരില്‍ നിന്നും കണ്ടെത്തി


തൃശ്ശൂർ: ചാവക്കാട് നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ചാവക്കാട് പൊലീസ് ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. 13ാം തീയതിയാണ് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീട് വിട്ടു പോയത്. വീട്ടു വഴക്കിനെ തുടർന്നാണ് ഇവർ വീട്ടിൽ നിന്നും പോയത്. ഉടനെ തന്നെ ഗുരുവായൂർ എസിപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണത്തിനിടയിൽ ഇവർ ട്രെയിനിൽ മംഗലാപുരത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. പിന്നീട് ഇവർ അവിടെ നിന്നും പരിചയപ്പെട്ട ഒരാളിന്റെ കയ്യിൽ നിന്നും പൈസ വാങ്ങി. മംഗലാപുരത്ത് നിന്നും ബംഗ്ലൂർക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ബാംഗ്ലൂരിൽ നിന്നും ഇവരെ കണ്ടെത്തുകയും പൊലീസ് നാട്ടിലെത്തിക്കുകയുമായിരുന്നു.

Related posts

അടിതെറ്റി ഗുജറാത്ത്; തല ഉയർത്തി ചെന്നൈയ്ക്ക് രണ്ടാം ജയം; ടൈറ്റൻസിനെ 63 റൺസിന് തോൽപ്പിച്ചു

Aswathi Kottiyoor

കത്തിച്ചതല്ല, ബ്രഹ്മപുരത്തേത് സ്വാഭാവിക തീപിടിത്തം’; റിപ്പോര്‍ട്ട് തിരക്കഥയെന്ന് സതീശൻ.

Aswathi Kottiyoor

സുഭദ്ര കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്? പ്രതി മാത്യുവിന്‍റെ ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox