22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ രോ​ഗി ആക്രമിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Uncategorized

വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ രോ​ഗി ആക്രമിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ


ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ രോ​ഗി കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇന്നലെയാണ് സംഭവമുണ്ടായത്. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അജ്ഞലിയ്ക്കാണ് രോ​ഗിയിൽ നിന്നും മർദനമേറ്റത്. ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതി ഷൈജുവിനെ തകഴിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. നെറ്റിയിൽ മുറിവുമായെത്തിയ ഷൈജു, മുറിവിൽ തുന്നലിടുന്നതിനിടെ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.

വീണ്ടും ഡോക്ടറെ ഇയാള്‍ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. രോഗി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി എടുത്തിരിക്കുന്നത്.

Related posts

നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക

Aswathi Kottiyoor

ഭക്ഷണം വരെ ആയുധമാകുന്ന സാഹചര്യം, സുഡാനിൽ എല്ലാ 2 മണിക്കൂറിലും ഓരോ കുഞ്ഞ് വീതം മരിക്കുന്നു, ക്ഷാമം രൂക്ഷം

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2024 25 വർഷത്തെ ബഡ്ജറ്റ്

Aswathi Kottiyoor
WordPress Image Lightbox