24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 വയസുകാരനും അച്ഛന്റെ സഹോദരഭാര്യയും മരിച്ചു
Uncategorized

മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 വയസുകാരനും അച്ഛന്റെ സഹോദരഭാര്യയും മരിച്ചു


മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. മമ്പാട് നടുവക്കാട് ചീരക്കുഴിയിൽ ഷിജുവിൻ്റെ മകൻ 3 വയസുള്ള ധ്യാൻദേവും ഷിജുവിന്റെ സഹോദരൻ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മിയുമാണ് മരിച്ചത്. മമ്പാട് കാരച്ചാൽ പൂള പൊയിലാണ് അപകടമുണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്നത് ഷിജുവിന്റെ സഹോദരനായ ഷിനോജ് ആയിരുന്നു. ഷിനോജും ശ്രീലക്ഷ്മിയും 3 കുട്ടികളുമാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related posts

ഗ്രീന്‍ലീഫ് പാര്‍ക്ക് കേരളത്തില്‍ മാതൃകയായി അവതരിപ്പിക്കും; മാലിന്യ മുക്ത നവകേരള കര്‍മ്മ പദ്ധതി ടീം

Aswathi Kottiyoor

ബാർ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

Aswathi Kottiyoor

നിക്ഷേപം ഇരട്ടിയാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി; നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

Aswathi Kottiyoor
WordPress Image Lightbox