24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വെറും 932 രൂപയ്ക്ക് വിമാനയാത്ര, ഓണസമ്മാനമായി അടിപൊളി ഓഫര്‍; ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്
Uncategorized

വെറും 932 രൂപയ്ക്ക് വിമാനയാത്ര, ഓണസമ്മാനമായി അടിപൊളി ഓഫര്‍; ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

കൊച്ചി: മലയാളികൾക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍. വെറും 932 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും സെപ്തംബര്‍ 16 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഈ സെപ്ഷ്യല്‍ ഓഫര്‍ ലഭിക്കുക. 2025 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ ടിക്കറ്റ് ഉപയോഗിക്കാനാകുക. മറ്റ് ബുക്കിങ് പ്ലാറ്റ്‍ഫോം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 1088 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. മലയാളികള്‍ക്ക് ഓണസമ്മാനമായി എത്തിയ ഈ പ്രത്യേക നിരക്കുകള്‍, മലയാളികള്‍ ഏറെ ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ബാംഗ്ലൂര്‍- ചെന്നൈ മുതല്‍ ഡെല്‍ഹി-ഗ്വാളിയര്‍, ഗുവാഹത്തി- അഗര്‍ത്തല ഉൾപ്പെടെ നിരവധി റൂട്ടുകളില്‍ ലഭ്യമാണ്‌.

വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അധികമായി മൂന്ന് കിലോ ക്യാബിന്‍ ബാഗേജ് കൂടി കൊണ്ടുപോകാം, അതും സൗജന്യമായി. നേരത്തെ ബുക്ക് ചെയ്യണം. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1,000 രൂപയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോ ബാഗേജിന് 1300 രൂപയുമാണ് നിരക്ക്. വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ലോയല്‍റ്റി അംഗങ്ങള്‍ക്ക്‌ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 40 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, പാനീയങ്ങള്‍, ബിസ്‌, പ്രൈം സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും.

Related posts

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു

കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി; അന്വേഷണം ആരംഭിച്ച് പൊലീസ്, സംഭവം ഇന്നലെ രാത്രി

Aswathi Kottiyoor

ടവ്വൽ അപ്പാടെ വിഴുങ്ങി പാമ്പ്, ആശുപത്രിയിലെത്തിച്ച് ഓപ്പറേഷൻ, മുഴുവനും വലിച്ച് പുറത്തെടുക്കുന്ന വീഡിയോ വൈറൽ

Aswathi Kottiyoor
WordPress Image Lightbox