ടൂറിസം മേഖലയുടെ പ്രതിസന്ധിയിൽ പരിഹാരം കണ്ടെത്തുന്നതിനായി വയനാട് ഡെസ്റ്റിനേഷൻ മേക്കേർസിന്റെ സഹകരണത്തോടെ വയനാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും റിസോർട്ടുകളും സന്ദർശിക്കുകയും ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്തു. ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷന്റെ അറുപതോളം അംഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ 14 ജില്ലകളിലെ ടൂർ ഓപ്പറേറ്റർമാർ കൂടാതെ കേരളത്തിന് പുറത്തു നിന്നുമുള്ള ടൂർ ഓപ്പറേറ്റർമാറും ഇതിൽ ഭാഗമായി.
വയനാട് ടൂറിസം സുരക്ഷിതമാണെന്ന സന്ദേശം വിനോദ സഞ്ചാരികളിലേക്ക് എത്തിക്കുന്നതിനായാണ് റിസോർട്ട് സന്ദർശനവും, ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. പരിപാടിയിൽ വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡന്റ് പ്രവീൺ, ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷൻ പ്രസിഡന്റ് ആസിഫ് പത്തൂരും പരിപാടിയിൽ പങ്കെടുത്തു.