• Home
  • Uncategorized
  • ബിൽക്കിസ് ബാനു കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി; സമയം നീട്ടിനൽകണമെന്ന ഹർജി തള്ളി
Uncategorized

ബിൽക്കിസ് ബാനു കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി; സമയം നീട്ടിനൽകണമെന്ന ഹർജി തള്ളി

ദില്ലി: ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശം. അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന ഹർജി തളളിയ കോടതി പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി. 5 മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്.

കീഴടങ്ങാൻ സാവകാശം തേടി ബിൽക്കിസ് ബാനു കേസിലെ പ്രതികൾ നൽകിയ ഹർജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്. പ്രതികളുടെ മോചനം റദ്ദാക്കിയ വിധി പറഞ്ഞ ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ‘ഹർജികൾ പരിഗണിച്ചത്. ഇന്നലെ ഹർജികൾ സുപ്രിം കോടതിയിൽ പരാമർശിച്ചിരുന്നു. ഞായറാഴ്ച കീഴടങ്ങാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതിയില്‍ പ്രത്യേക ഹർജി നൽകിയത്. തിമിര ശസ്ത്രക്രിയ, മാതാപിതാക്കളുടെ വാർധക്യ സഹജമായ അസുഖം, കാർഷികോൽപ്പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്.

Related posts

ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസിനും പിഴ; വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കും

Aswathi Kottiyoor

മെയ് 9,10 തീയ്യതികളിൽ കേളകത്ത് നടക്കുന്ന ദേശീയ ഗ്രാമോൽസവവും ഗോത്രകലാമേളയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

Aswathi Kottiyoor

കോൺഗ്രസ് പ്ലീനറി യോഗത്തിൽ ഗാന്ധി കുടുംബം പ​​ങ്കെടുക്കില്ല

Aswathi Kottiyoor
WordPress Image Lightbox