23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മുകേഷിന് ജാമ്യം നൽകരുത്, സർക്കാർ കോടതിയിൽ
Uncategorized

മുകേഷിന് ജാമ്യം നൽകരുത്, സർക്കാർ കോടതിയിൽ

തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎ മുകേഷിന് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ. ബലാത്സംഗ ആരോപണമാണ് എംഎൽഎക്കെതിരെ ഉയർന്നിരിക്കുന്നതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. ഹർജിയിൽ നാളെയും വാദം തുടരും. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ , അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് എം മുകേഷിനെതിരെ കേസ്.

അതേസമയം, മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലവഹിക്കുന്ന എഐജി പൂങ്കുഴലി ഐപിഎസ് വ്യക്തമാക്കി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പുങ്കുഴലി അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു. കേസില്‍ മുകേഷ്, കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് ചന്ദ്രശേഖര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതിമുറിയിലാണ് വാദം.

Related posts

*8 ടീമുകൾ, 31 കളികൾ ഇനി പ്രൈംവോളി ഇരമ്പം ; രണ്ടാം സീസൺ വ്യാഴാഴ്‌ച മുതൽ , ഫൈനൽ വേദി കൊച്ചി.*

Aswathi Kottiyoor

വിദ്യാര്‍ത്ഥികളില്‍ നിന്ന് അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കരുത്; പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

വീട്ടിലെ കിണറിനകത്ത് കുടുങ്ങിയ പ്രവാസി യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു; സംഭവം തിരുവനന്തപുരത്ത്

Aswathi Kottiyoor
WordPress Image Lightbox