27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • കൊല്ലത്ത് ശരീരത്തിലൂടെ റോഡ് റോളർ കയറിയിറങ്ങി യുവാവിനു ദാരുണാന്ത്യം
Uncategorized

കൊല്ലത്ത് ശരീരത്തിലൂടെ റോഡ് റോളർ കയറിയിറങ്ങി യുവാവിനു ദാരുണാന്ത്യം

കൊല്ലം അഞ്ചലിൽ റോഡ് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ്(37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണു സംഭവം.
അഞ്ചൽ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശിൻമുക്കിലാണ് അപകടം നടന്നത്. പകൽസമയത്ത് പാതയോരത്ത് നിർത്തിയിട്ടിരുന്ന റോഡ് റോളർ രാത്രി പണികൾക്കായി എടുക്കവെ അടിയിൽ പെടുകയായിരുന്നു. യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണു വിവരം.
ഇയാൾ റോഡ് റോളറിനു സമീപത്തു കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വാഹനം എടുക്കാൻ വന്ന ഡ്രൈവർ ഇതു ശ്രദ്ധിച്ചിരുന്നില്ല. സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്ഡ്രൈവറെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു.

Related posts

‘അമ്മയ്ക്ക് സുഖമില്ല, വീട്ടിലേക്ക് വാ’; അച്ഛന്‍റെ ഫോൺ, ഓടിയെത്തിയ മകൻ ഞെട്ടി, മുന്നിൽ മരിച്ച് കിടക്കുന്ന അമ്മ

Aswathi Kottiyoor

തലസ്ഥാനത്ത് രക്ഷയില്ല, പെരുമഴ! തമ്പാനൂരിൽ വമ്പൻ വെള്ളക്കെട്ട്; ‘റഡാർ’ പ്രകാരം പ്രത്യേക ജാഗ്രത മുന്നറിയിപ്പ്

Aswathi Kottiyoor

സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് വെട്ടിലായി തൃശൂര്‍ മേയര്‍; ആയുധമാക്കി കോണ്‍ഗ്രസ്

Aswathi Kottiyoor
WordPress Image Lightbox