മാവേലിക്കരയിൽ വാടക കെട്ടിടത്തിൽ നിന്നുമാണ് എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേരെ എക്സൈസ് പിടികൂടിയത്. എറണാകുളം സ്വദേശി ദീപു, മാവേലിക്കര സ്വദേശി വിജിൽ വിജയൻ, കൊട്ടാരക്കര സ്വദേശി ലിൻസൺ ബെറ്റി എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 2.686 ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ആലുവയിൽ നടന്ന പരിശോധനയിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മാരായ ഗോപി.പി.കെ, സി.എൻ.രാജേഷ്, പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ജിബിനാസ്.വി.എം, ശ്രീജിത്ത്.എം.ടി, ബേസിൽ.കെ.തോമസ്, വിഷ്ണു.സി.എസ്.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ അധീന മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശിഹാബുദ്ധീൻ എന്നിവരും പങ്കെടുത്തു.
മാവേലിക്കരയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, താജ്ദീൻ, അഗസ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.