28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • സമ്പൂർണ ശുചിത്വത്തിന് കർമപദ്ധതിയുമായി പേരാവൂർ. അടുത്ത മാർച്ചിൽ പ്രഖ്യാപനം നടത്തും
Uncategorized

സമ്പൂർണ ശുചിത്വത്തിന് കർമപദ്ധതിയുമായി പേരാവൂർ. അടുത്ത മാർച്ചിൽ പ്രഖ്യാപനം നടത്തും


പേരാവൂർ: പേരാവൂർ ബ്ലോക്കിനെ സമ്പൂർണ ശുചിത്വ ബ്ലോക്കായി 2025 മാർച്ച് 30ന് അകം പ്രഖ്യാപിക്കാനുള്ള തീവ്രയജ്ഞ കർമപരിപാടി ഒക്ടോബർ 2ന് ആരംഭിക്കും. ഇതിനായി കർമപരിപാടിക്ക് ബ്ലോക്ക്തല നിർവാഹക സമിതിക്ക് രൂപം നൽകി. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ സെപ്റ്റംബർ 10ന് അകം നിർവഹണ സമിതികൾ രൂപീകരിക്കും. വാർഡ് തലങ്ങളിൽ വരെ ഇത്തരത്തിൽ സമിതികളുണ്ടാകും.

ശുചിത്വ-മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ ഒന്നാമതാണ് പേരാവൂർ ബ്ലോക്ക് 2024 ജനുവരി മുതൽ ജൂൺ വരെ മാത്രം പ്ലാസ്റ്റിക് കവർ, തുണി, ചെരിപ്പ്, ബാഗ്, ചില്ല്, തെർമോകോൾ, ഇ-മാലിന്യം, നിഷ്‌ക്രിയ മാലിന്യം തുടങ്ങിയ 251733 കിലോ പാഴ് വസ്തുക്കളാണ് ഹരിതകർമസേന ശേഖരിച്ച് ക്ലീൻകേരള കമ്പനിക്ക് കൈമാറിയത്.മാലൂർ 46624,കൊട്ടിയൂർ 46127,പേരാവൂർ 31985,കണിച്ചാർ 35435,കേളകം 26020,മുഴക്കുന്ന് 31000,കോളയാട് 34542 എന്നിങ്ങനെയാണ് ഇത്.

പേരാവൂർ ബ്ലോക്ക് 30 ലക്ഷം രൂപ ചിലവിൽ നിർമിച്ച നിടുംമ്പോയിൽ ചുരത്തിലെ ശുചിത്വവേലി, കേളകത്തെ എം സി എഫ്, ഹരിത സംരഭം,ഹരിതകർമസേനക്ക് വാഹനം,കൊട്ടിയൂരിൽ പാൽചുരത്തിലെ സി സി ടി വി ക്യാമറ,കണിച്ചാറിലെ ഏലപ്പീടിക സൗന്ദര്യവൽക്കരണം,പേരാവൂരിലെ എം സി എഫ്, വഴിയിടം, ജൈവമാലിന്യ സംസ്ക്കരണ കേന്ദ്രം,കോളയാട് 15 മിനി എം സി എഫുകൾ, മാലൂരിൽ 39 ബോട്ടിൽ ബൂത്തുകൾ, മുഴക്കുന്നിൽ 7 മിനി എംസിഎഫുകൾ തുടങ്ങിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്താണ് പ്രചാരണത്തിനു തുടക്കമിടുക.

സർക്കാർ ഓഫിസുകൾ, വിദ്യാലയങ്ങൾ,സഹകരണ സ്ഥാപനങ്ങൾ,സ്വകാര്യ സ്‌ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ,ആരാധനാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയവയെ ഹരിത സ്‌ഥാപനങ്ങളായി മാറ്റി യെടുക്കൽ,കുടുംബശ്രീ അയൽകൂട്ടങ്ങളെ അയൽക്കൂട്ടങ്ങളായി ഉയർത്തി ക്കൊണ്ടുവരൽ, പ്രദേശത്തെ എല്ലാ പട്ടണങ്ങളെയും ശുചിത്വവും സുന്ദരവുമായ പട്ടണങ്ങളായി മാറ്റൽ, എല്ലാ ചടങ്ങുകളും ആഘോഷങ്ങളും സമ്മേളനങ്ങളും ഹരിത പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു സംഘടിപ്പിക്കൽ,തോടുകൾ, പുഴകൾ, മറ്റു ജലാശയങ്ങൾ എന്നി വയുടെ ശുചിത്വം ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തൽ, ദ്രവമാലിന്യ സംസ്കരണവും അനുബന്ധ പ്രവർത്തനങ്ങളും ഏർപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളാണ് കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി ആർ സജീവൻ ഘടന അവതരണവും ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന്റെ മിനുട്സും അവതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ചെയർമാനയും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, ജൂബിലി ചാക്കോ, വി ഗീത എന്നിവർ വൈസ് ചെയർമാൻമാരായും ബ്ലോക്ക് സെക്രട്ടറി ആർ സജീവൻ കൺവീനറും ജോയിന്റ് ബി ഡി ഒ ബിജു ജോസഫ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ ജോയിന്റ് കൺവീനർമാരായും,ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ബ്ലോക്ക് നിർവഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ-വനിത-യുവജന-വിദ്യാർത്ഥി-സന്നദ്ധ സംഘടന പ്രതിനിധികൾ ഉൾപ്പെടുന്ന ബ്ലോക്ക് തല നിർവഹണ സമിതിക്ക് രൂപം നൽകി.

Related posts

മധ്യപ്രദേശിൽ 100 പിന്നിട്ട് ബിജെപി; കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ ലീഡ്

Aswathi Kottiyoor

കൊട്ടിയൂർ കണ്ടപ്പുനത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

Aswathi Kottiyoor

‘ലിനി ത്യാഗത്തിന്റെ പ്രതീകം, നാടിൻ്റെ അഭിമാനം’; സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പിൽ കെ.കെ. ശൈലജ

Aswathi Kottiyoor
WordPress Image Lightbox