29.8 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • മുകേഷ് അംബാനിയെ വീഴ്ത്തി ഗൗതം അദാനി; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി അദാനി
Uncategorized

മുകേഷ് അംബാനിയെ വീഴ്ത്തി ഗൗതം അദാനി; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി അദാനി

മുംബൈ: മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്.

ഈ വര്ഷം ആദ്യം ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ കോഡ്‌ടീശ്വര പദവിയിലേക്ക് എത്തിയിരുന്നു. എന്നാൽ ഒരാഴ്ച മാത്രമേ മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് ഇരുന്നുള്ളു. അദാനിയെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

314,000 കോടി രൂപയുടെ സമ്പത്തുമായി എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ശിവ് നാടാരും കുടുംബവും സമ്പന്നപട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. വാക്സിൻ നിർമ്മാതാവ് സൈറസ് പൂനവല്ലയും കുടുംബവും പട്ടികയിൽ നാലാം സ്ഥാനത്തും സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൻ്റെ ദിലീപ് ഷാംഗ്‌വി അഞ്ചാം സ്ഥാനത്തുമാണ്. 2024-ലെ ഹുറൂൺ ഇന്ത്യ സമ്പന്നരുടെ പട്ടിക പ്രകാരം, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി സെപ്‌റ്റോയിലെ 21 കാരിയായ കൈവല്യ വോറയാണ്.

ഹിൻഡൻബർഗ് റിപ്പോർട് വന്നതോടെ അദാനിയുടെ സമ്പത്ത് കുത്തനെ ഇടിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്ന്നും മുപ്പത്തി ആറാം സ്ഥാനത്തേക്ക് വരെ അദാനി എത്തപ്പെട്ടു. ആദ്യമായി ഒരു ബോളിവുഡ് താരം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഹോൾഡിംഗുകളുടെ മൂല്യം ഉയർന്നതോടെ ഷാരൂഖ് ഖാൻ ആണ് പട്ടികയിൽ ഇടം പിടിച്ചത്. ഒരു വർഷം കൊണ്ട് 40,500 കോടി രൂപയാണ് അദ്ദേഹം ആസ്തിയിലേക്ക് കൂട്ടിച്ചേർത്തത്.

Related posts

സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില

Aswathi Kottiyoor

ഇന്‍സുലിന്‍ ആയുധമാക്കി, വിവിധ വയോജനകേന്ദ്രത്തില്‍ നഴ്സ് കൊലപ്പെടുത്തിയത് 19 പേരെ

Aswathi Kottiyoor

വെള്ളം കോരുന്നതിനിടെ കാൽ വഴുതി റിട്ടയേർഡ് വനിതാ പ്രൊഫസർ 45 അടി ആഴമുള്ള കിണറ്റിൽ വീണു; രക്ഷകരായി അഗ്നിശമന സേന

Aswathi Kottiyoor
WordPress Image Lightbox