27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • *⭕️വടകരയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു*
Uncategorized

*⭕️വടകരയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു*

വടകര-ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17) , ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന 17 വയസുകാരൻ അഭിമന്യു രക്ഷപ്പെട്ടു. മീൻ പിടിക്കാനായി പോയപ്പോൾ മാഹി കനാലിൽ വച്ചാണ് അപകടമുണ്ടായത്. അപകട വിവരം കരയിലെത്താൻ വൈകിയത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.

മാഹി കനാലിൽ ഫൈബർ ബോട്ടിൽ മീൻ പിടിക്കുമ്പോൾ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഫൈബർ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞപ്പോൾ ആദിദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു.

Related posts

തടിലോറിയ്ക്കടിയില്‍പ്പെട്ട കാറില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് ഒരു മണിക്കൂറോളം; കൂട്ടായ പരിശ്രമത്തിനൊടുവില്‍ നജീബിന് പുതുജീവിതം

Aswathi Kottiyoor

ആറളം- അയ്യന്‍കുന്ന് പഞ്ചായത്തുകളെ കോര്‍ത്തിണക്കി പുതിയ റോഡ് വരുന്നു. റോഡിന്റെ ആറളം പഞ്ചായത്തു ഭാഗത്തെ പ്രവർത്തി ഫാ.തോമസ് വടക്കേമുറിയില്‍ ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ആലുവയിൽ ബസ്സിലെ സ്ത്രീയുടെ 8000 രൂപ കവർന്നു; രണ്ട് പേർ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox