24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ‘വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചു’; ഹ്രസ്വ ചിത്ര സംവിധായകനും സന്തോഷ് വർക്കിയും ഉള്‍പ്പെടെ 5 പേർക്കെതിരെ കേസ്
Uncategorized

‘വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചു’; ഹ്രസ്വ ചിത്ര സംവിധായകനും സന്തോഷ് വർക്കിയും ഉള്‍പ്പെടെ 5 പേർക്കെതിരെ കേസ്

കൊച്ചി: ട്രാൻസ്ജെൻഡറിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇരുവരും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാൻസ്ജെൻഡറിൻ്റെ പരാതി. ഏപ്രിൽ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെയും അലൻ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറ‍ഞ്ഞതായും പരാതിയുണ്ട്.

Related posts

വീട്ടുകാരറിയാതെ പിഞ്ചുകുഞ്ഞ് റോഡിലേക്ക് ഇറങ്ങി; രക്ഷകരായി കാറിലെത്തിയ യുവാക്കൾ

Aswathi Kottiyoor

നികൃഷ്ടജീവി: പശ്ചാത്തപിക്കേണ്ടത് പിണറായി; ചൈനയിലെ ക്രൈസ്തവ വേട്ടയെ തള്ളിപ്പറയുമോ?’

Aswathi Kottiyoor

മൂന്നാർ കന്നിമലയിൽ തേയില തോട്ടങ്ങൾക്കടുത്ത് കൂട്ടത്തോടെ കടുവകൾ; പശുക്കളെ കൊല്ലുന്നെന്ന് നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox