23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ഫണ്ട് തിരിമറി, അനിൽ അംബാനിക്ക് അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തി സെബി
Uncategorized

ഫണ്ട് തിരിമറി, അനിൽ അംബാനിക്ക് അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തി സെബി

ദില്ലി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെ 24 പേരെ വിലക്കി സെബി. വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്.
റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിടണം. അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാർക്കറ്റുമായി ഈ കാലയളവിൽ ബന്ധപ്പെടുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. റിലയൻസ് ഹോം ഫിനാൻസിനെ (RHFL) സെക്യൂരിറ്റീസ് മാർക്കറ്റിനെ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും അതിന് 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ആർഎച്ച്എഫ്എല്ലിന്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനിൽ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി. ഡയറക്ടർ ബോർഡ് വായ്പാ രീതികൾ അവസാനിപ്പിക്കാൻ ശക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും കോർപ്പറേറ്റ് വായ്പകൾ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, കമ്പനിയുടെ മാനേജ്മെൻ്റ് ഈ ഉത്തരവുകൾ അവഗണിച്ചുവെന്നും സെബി കണ്ടെത്തി.

Related posts

ഗുഡ്‌ബൈ റസ്ലിങ്’, ഇനി കരുത്ത് ബാക്കിയില്ല; വേദനയോടെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

Aswathi Kottiyoor

ഇ സേവന പരിശീലനം

Aswathi Kottiyoor

സാൻ ഫർണാണ്ടോ മടങ്ങിയാൽ ഉടൻ ‘മറീൻ അസർ’ എത്തും, വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ, പുറംകടലിൽ നങ്കൂരമിട്ടു

Aswathi Kottiyoor
WordPress Image Lightbox