തിരിച്ച് അസമിലേക്ക് പോയാല്‍ മതിയെന്നാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചത്. അമ്മയോടൊപ്പം നിൽക്കാൻ താല്പര്യമില്ല. അമ്മ വീട്ടുജോലികൾ കൂടുതൽ ചെയ്യിക്കുന്നുവെന്നും കുട്ടി മലയാളി സമാജം പ്രവർത്തകരോട് പറഞ്ഞു. പഠിക്കാനാണ് കൂടുതൽ ഇഷ്ടം. അസമിൽ തിരികെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അസമിൽ അപ്പൂപ്പനും അമ്മൂമ്മയും തന്നെ പഠിപ്പിക്കുമെന്നും കുട്ടി പറഞ്ഞു. കുട്ടി ഇപ്പോൾ വിശാഖപട്ടണം ചൈൽഡ് വൈൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്. പ്രത്യേക അനുവാദം വാങ്ങി മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
കുട്ടിയെ ഏറ്റുവാങ്ങാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് പോയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗമാണ് സംഘം തിരിച്ചത്. നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശിയുടെ മകളെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നാണ് കാണാതായത്. അയല്‍വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു.