24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അഞ്ച് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു; പ്രതീക്ഷയോടെ ഉപഭോക്താക്കൾ
Uncategorized

അഞ്ച് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു; പ്രതീക്ഷയോടെ ഉപഭോക്താക്കൾ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. അഞ്ച് ദിവസത്തിന് ശേഷമാണു സംസ്ഥാനത്ത് സ്വർണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53280 രൂപയാണ്.

ശനിയാഴ്ച വമ്പൻ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. പവന് 840 രൂപ ഒറ്റയടിക്ക് വർധിച്ചിരുന്നു. വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർദ്ധനവവിന് തന്നെയാണ് സാധ്യത.എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5510 രൂപയാണ്. സ്വർണവില കുറഞ്ഞെങ്കിലും ഇന്ന് വെള്ളിയുടെ വില മുകളിലേക്കാണ്. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 92 രൂപയാണ്.

Related posts

പത്തനംതിട്ടയിൽ ഡോക്ടർമാർ ഇറങ്ങിയോടി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസിൽ വിജിലൻസ് റെയ്ഡ്

Aswathi Kottiyoor

സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 65 കോടി മയക്കുമരുന്ന്​ ഗുളികൾ കടത്താനുള്ള ശ്രമം തടഞ്ഞു

Aswathi Kottiyoor

എബിവിപി ദേശീയ അധ്യക്ഷനായി ഡോ. രാജ്‌ശരൺ ഷാഹിയും ദേശീയ ജനറൽ സെക്രട്ടറിയായി യജ്ഞവൽക്യ ശുക്ലയും തുടരും

Aswathi Kottiyoor
WordPress Image Lightbox