തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. അഞ്ച് ദിവസത്തിന് ശേഷമാണു സംസ്ഥാനത്ത് സ്വർണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53280 രൂപയാണ്.
ശനിയാഴ്ച വമ്പൻ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. പവന് 840 രൂപ ഒറ്റയടിക്ക് വർധിച്ചിരുന്നു. വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർദ്ധനവവിന് തന്നെയാണ് സാധ്യത.എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5510 രൂപയാണ്. സ്വർണവില കുറഞ്ഞെങ്കിലും ഇന്ന് വെള്ളിയുടെ വില മുകളിലേക്കാണ്. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 92 രൂപയാണ്.