വനിതാ സംവിധായകരുടെ നാല് ചിത്രങ്ങൾ സർക്കാർ സഹായത്തോടെ നിർമ്മിച്ചു. ട്രിബ്യൂണൽ ശുപാർശ ഗൗരവത്തോടെ പരിഗണിക്കും. സാമ്പത്തിക പ്രയാസത്തിൻ്റെ പരിമിതി ഉണ്ടെങ്കിലും വിഷയം ഗൗരവത്തോടെ കാണുമെന്നും മുഖ്മന്ത്രി കൂട്ടിച്ചേർത്തു.
സമഗ്ര സിനിമാ നയത്തിൻ്റെ കരട് തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കരട് നയം ചർച്ച ചെയ്യാൻ കോൺക്ലേവ് സംഘടിപ്പിക്കും. തുല്യ വേതനം നടപ്പിലാക്കുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ മേഖല കുത്തഴിഞ്ഞതാണെന്ന അഭിപ്രായമില്ല. അതിലെ സാങ്കേതിക പ്രവർത്തകർ അസന്മാർഗികളാണെന്നോ സർക്കാരിന് അഭിപ്രായമില്ല. ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരി എറിയുന്ന സമീപനം നമ്മുടെ സിനിമാ മേഖലയുടെ വളർച്ച തടയും. സിനിമക്ക് ഉള്ളിൽ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകൾ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും ഫീൽഡ് ഔട്ടാക്കാൻ ആരും അധികാരം ഉപയോഗിക്കരുത്. കഴിവും സർഗ്ഗാത്മകഥയുമായിരിക്കണം മാനദണ്ഡം. ചൂഷകർക്ക് ഒപ്പമല്ല സർക്കാർ. ചൂഷണം നേരിടുന്നവർക്ക് ഒപ്പമായിരിക്കും സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വെളിപ്പെടുത്തലുകൾ രഹസ്യാത്മകമാണ്. അതിനാല്‍ റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്ത് നൽകിയിരുന്നു. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ട് പുറത്തു വിടാൻ കഴിയില്ലെന്ന് 2020ൽ വിവരാവകാശ കമ്മീഷണറും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ മറികടന്നാണ് പുതിയ നിർദേശം വന്നത്. സർക്കാറിന് ഒരു നയം മാത്രമാണെന്നും റിപ്പോർട്ട് പുറത്തു വരുന്നതിൽ സർക്കാറിന് എതിർപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.