26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, വീട്ടിൽ നിന്ന് പിണങ്ങി വന്നതാകുമെന്ന് കരുതി’; യാത്രക്കാരി ബബിത
Uncategorized

കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, വീട്ടിൽ നിന്ന് പിണങ്ങി വന്നതാകുമെന്ന് കരുതി’; യാത്രക്കാരി ബബിത

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഊര്‍ജിതമാക്കി പൊലീസ്. കുട്ടി തമിഴ്നാട്ടിലുണ്ടാകുമെന്ന നിഗനമനത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. ട്രെയിനില്‍ വെച്ച് കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോ എടുത്തതെന്ന് യാത്രക്കാരി ബബിത പറഞ്ഞു. ബബിത എടുത്ത ഫോട്ടോ തിരിച്ചറിഞ്ഞാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്.

തമ്പാനൂരിൽ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് ബബിത പറഞ്ഞു. നെയ്യാറ്റിൻകരയില്‍ വെച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതും സംശയം തോന്നി. കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്. അങ്ങനെ എടുക്കാൻ തോന്നി. വീട്ടില്‍ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി. പെണ്‍കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ല.

ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തായ യാത്രക്കാരിയാണ് കുട്ടി നമ്മുടെ കുടെ തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫോട്ടോയെടുത്തത്. വീട്ടില്‍ നിന്ന് നല്ല കാറ്റായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് യൂട്യൂബില്‍ ചാനലുകളിലെ വാര്‍ത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്. തുടര്‍ന്ന് നാലു മണിയോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാത്രി കുട്ടിയെ കാണാതായ സംഭവം ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും ബബിത പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്തശേഷം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ബബിത പറഞ്ഞു.

Related posts

മണത്തണ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു;

Aswathi Kottiyoor

അബ്ദുൽ റഹീമിന്‍റെ മോചനം; ദിയാ ധനം കൈമാറി, നടപടികൾ അന്തിമ ഘട്ടത്തിലേക്ക്

Aswathi Kottiyoor

കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴ?; ജനം ഭീതിയിൽ: പഠനം ആവശ്യപ്പെട്ട് ഹൈബി

Aswathi Kottiyoor
WordPress Image Lightbox