22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദുരന്തബാധിതരിൽ നിന്ന് ഇഎംഐ പിടിച്ചത് അന്വേഷിക്കും, വായ്പ മൊറട്ടോറിയം ഉടൻ തീരുമാനിക്കും; എസ്എൽബിസി ജനറൽ മാനേജർ
Uncategorized

ദുരന്തബാധിതരിൽ നിന്ന് ഇഎംഐ പിടിച്ചത് അന്വേഷിക്കും, വായ്പ മൊറട്ടോറിയം ഉടൻ തീരുമാനിക്കും; എസ്എൽബിസി ജനറൽ മാനേജർ

കൽപ്പറ്റ: ദുരന്ത ബാധിതരിൽ വായ്പ മൊറട്ടോറിയവുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഉടൻ തീരുമാനിക്കുമെന്ന് എസ്എൽബിസി ജനറൽ മാനേജർ കെഎസ് പ്രദീപ്. വായ്പയെടുത്ത ദുരന്ത ബാധിതരിൽ നിന്നും ഇഎംഐ ഈടാക്കുന്നത് ഒഴിവാക്കാനുള്ള നിർദേശം നൽകുമെന്നും എസ്എൽബിസി ജനറൽ മാനേജർ കെഎസ് പ്രദീപ് പറഞ്ഞു.

ചൂരൽമലയിൽ കേരള ​ഗ്രാമീൺ ബാങ്കും കേരള ​ബാങ്കും ഉൾപ്പെടെ ബാങ്കുകൾ നൽകിയിട്ടുള്ളത് 29 കോടിയോളം രൂപയാണ്. മേപ്പാടിയിൽ 7 ബാങ്കുകളുമുണ്ട്. എല്ലാ ബാങ്കുകളും തമ്മിലുള്ള യോ​ഗം നടന്നുകഴിഞ്ഞു. ആ യോ​ഗത്തിൽ റിസർവ്വ് ബാങ്കിന്റെ ഉൾപ്പെടെയുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. എന്നാൽ വായ്പയുമായി ബന്ധപ്പെട്ട് ആർബിഐ ​ഗൈഡ് ലൈൻ അനുസരിച്ച് മാക്സിമം റിലീഫ് നൽകാനാണ് തീരുമാനിച്ചതെന്നും കെഎസ് പ്രദീപ് പറഞ്ഞു.

Related posts

കാട്ടാക്കടയിൽ പതിമൂന്നുകാരന് നേരെ ലൈംഗിക അതിക്രമം; പാസ്റ്റർ റിമാൻഡിൽ

Aswathi Kottiyoor

വ്യോമസേനാ പോരാട്ട യൂണിറ്റിനെ നയിക്കാൻ വനിത

Aswathi Kottiyoor

ഇന്ന് ചതിയുടെ ദിവസം; അനില്‍ പിതാവിനെ ഒറ്റിയ യൂദാസ്: കെ.സുധാകരന്‍

Aswathi Kottiyoor
WordPress Image Lightbox