23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • 150 വര്‍ഷത്തെ പഴക്കം; തെന്നിന്ത്യയുടെ പ്രിയപ്പെട്ട ‘സിനിമാമരം’ കടപുഴകി വീണു
Uncategorized

150 വര്‍ഷത്തെ പഴക്കം; തെന്നിന്ത്യയുടെ പ്രിയപ്പെട്ട ‘സിനിമാമരം’ കടപുഴകി വീണു

ആന്ധ്രയിലെ 150 വര്‍ഷം പഴക്കമുള്ള സിനിമാക്കാരുടെ പ്രിയപ്പെട്ട മരം കടപുഴകി വീണു. ഗോദാവരി ജില്ലയിലുള്ള കൊവ്വൂര്‍ മണ്ഡലത്തിലെ കുമാര്‍ദേവം ഗ്രാമത്തില്‍ കുമാരസ്വാമി സ്നാനഘട്ടത്തിനടുത്താണ് ഈ മരം സ്ഥിതി ചെയ്തിരുന്നത്. 450ലേറെ സിനിമകളിലെ പ്രധാന ലൊക്കേഷന്‍ ആയിരുന്നു ഈ ‘സിനിമാമരം’. തെലുങ്ക് സിനിമകളുടെ നിറസാന്നിധ്യമായിരുന്നു ഈ മരം.

നിരവധി പഴയകാലചിത്രങ്ങളടക്കം ഈ മരത്തിന് കീഴില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഈ മരത്തിന്റെ ചുവട്ടില്‍ സിനിമ ചിത്രീകരിക്കുന്നത് ഭാഗ്യം കൊണ്ടു വരുമെന്നും ആ ചിത്രങ്ങള്‍ വിജയിക്കുമെന്നും സംവിധായകര്‍ക്കിടയില്‍ വലിയൊരു വിശ്വാസം തന്നെ ഉണ്ടായിരുന്നു. ഗ്രാമത്തിന്റെ ഐശ്വര്യമായിട്ടാണ് ജനങ്ങള്‍ ഈ മരത്തെ കണക്കാക്കിയിരുന്നത്.

ഗോദാവരി നദിയുടെ തീരത്താണ് ഈ മരം സ്ഥിതി ചെയ്തിരുന്നത്. പണ്ട് കാലത്ത് ഈ ഗ്രാമത്തില്‍ വസിച്ചിരുന്ന സിംഗുലൂരി താത്താബായ് എന്ന വ്യക്തിയാണ് ഈ മരം നട്ടത്. മരം കടപുഴകി വീണതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ ആ സ്ഥലം സന്ദര്‍ശിക്കാനെത്തി. സമനിയ സമന്‍ എന്ന പേരിലാണ് മഴവൃക്ഷം അറിയപ്പെടുന്നത്. മധ്യ, തെക്കന്‍ അമേരിക്കന്‍ മേഖലകളിലാണ് ഈ മരത്തിന്റെ ജന്മദേശം.

Related posts

കണ്ണൂരിൽ മധ്യവയസ്കനെ മർദിച്ച് 15,000 രൂപ കവർന്നു

Aswathi Kottiyoor

എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചു – ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം |

Aswathi Kottiyoor

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; വില കുത്തനെ ഇടിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox