22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഒളിപിക്സിൽ ഇന്ത്യക്ക് ഇന്നും മെഡൽ പ്രതീക്ഷ; വെങ്കല മെ‍ഡലിനായി ലക്ഷ്യ സെൻ, മത്സരം കാണാനുള്ള വഴികൾ; ഇന്ത്യൻ സമയം
Uncategorized

ഒളിപിക്സിൽ ഇന്ത്യക്ക് ഇന്നും മെഡൽ പ്രതീക്ഷ; വെങ്കല മെ‍ഡലിനായി ലക്ഷ്യ സെൻ, മത്സരം കാണാനുള്ള വഴികൾ; ഇന്ത്യൻ സമയം

പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ഇന്നും മെഡല്‍ പ്രതീക്ഷയുണ്ട്. പുരുഷ സിംഗിള്‍സ് ബാഡ്മിന്‍റണ്‍ സെമിയില്‍ ഡെന്മാര്‍ക്കിന്‍റെ വിക്ടർ അക്സൽസനോട് പൊരുതി തോറ്റ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്ന് വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും. മലേഷ്യയുടെ സി ലിയാ ജി ആണ് ലക്ഷ്യയുടെ എതിരാളി. ടേബിള്‍ ടെന്നീസ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യ വനിതാ ടീമിനും ഇന്ന് മത്സരമുണ്ട്. റൊമാനിയയാണ് പ്രീ ക്വാട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍.ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ഗുസ്തി മത്സരങ്ങളും ഇന്ന് തുടങ്ങും. വനിതാ ഗുസ്തിയില്‍ 68 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നിഷാ ദാഹിയ ഇന്ന് ഗോദയിലിറങ്ങും. ഇന്ത്യയുടെ മത്സരങ്ങള്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും തത്സമയം കാണാനാകും.

Related posts

നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍* *നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നു*

Aswathi Kottiyoor

നഗരമധ്യത്തിലെ വാടക വീട്ടിൽ വ്യാജവാറ്റ് കേന്ദ്രം ; ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

Aswathi Kottiyoor

കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ, പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത

Aswathi Kottiyoor
WordPress Image Lightbox