22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകും; മേപ്പാടിയിൽ തിരിച്ചറിയാൻ സൗകര്യമൊരുക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍
Uncategorized

നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകും; മേപ്പാടിയിൽ തിരിച്ചറിയാൻ സൗകര്യമൊരുക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍


മാനന്തവാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി സുരേഷ് അറിയിച്ചു. ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടു പോകും. 38 ആംബുലൻസുകളിലായാണ് ഇവ കൊണ്ടു പോവുക. മൃതദേഹങ്ങൾ മേപ്പാടിയിൽ എത്തിച്ച ശേഷം ബന്ധുക്കൾക്ക് തിരിച്ചറിയാൻ സൗകര്യമൊരുക്കും. ആരും നിലമ്പൂരിലേക്ക് വരണ്ടതില്ലെന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചിട്ടുണ്ട്. നിലമ്പൂരിലെ മൃതദേഹങ്ങളിൽ ഇതുവരെ രണ്ട് പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. പോസ്റ്റുമോർട്ടത്തിനു ശേഷമാണ് മൃതദേഹങ്ങൾ കൊണ്ടു പോവുക. തുടർന്ന് മേപ്പാടിയിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ തിരിച്ചറിയുന്നതിനായി വെക്കും.

Related posts

കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവം: പോലീസീന് വീഴ്ച വന്നോയെന്ന് അന്വേഷണം.

Aswathi Kottiyoor

വിലക്കുറവുമായി സപ്ലൈകോ; 45 ഇനങ്ങൾക്ക് വില കുറച്ചു

Aswathi Kottiyoor

KSRTC ഡ്രൈവർ-മേയർ തർക്കം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ BJP പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox