24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. വിവിധ ഭാഗങ്ങളിൽനിന്നായി 19 മൃതദേഹങ്ങൾ കണ്ടെത്തി.
Uncategorized

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. വിവിധ ഭാഗങ്ങളിൽനിന്നായി 19 മൃതദേഹങ്ങൾ കണ്ടെത്തി.

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. വിവിധ ഭാഗങ്ങളിൽനിന്നായി 19 മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരിൽ കുട്ടികളുമുണ്ട്. മുണ്ടക്കൈ, അട്ടമല പ്രദേശങ്ങൾക്കു പുറമെ മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽനിന്നും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേർ മണ്ണിനടിയിലാണ്.

ഉരുൾപൊട്ടലിൽ 40 പേർ മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. നാല് മൃതദേഹങ്ങളും ആശുപത്രിയിലുണ്ട്. വയനാട്ടിലെ ഹാരിസൺസ് എസ്റ്റേറ്റിൽ എട്ട് തൊഴിലാളികളെ കാണാതായതായും റിപ്പോർട്ടുണ്ട്. എസ്റ്റേറ്റിലേക്കുള്ള ഏക പാലം ഒലിച്ചുപോയി. 400 കുടുംബങ്ങൾ എസ്റ്റേറ്റിലുണ്ടെന്നാണു വിവരം.

Related posts

വയനാട് ദുരന്തം: കേന്ദ്ര സഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിതിരിപ്പെന്ന് മന്ത്രി റിയാസ്

Aswathi Kottiyoor

തിരുവനന്തപുരം പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജ്ജുൻ

Aswathi Kottiyoor

അമ്മാവന്റെ നിക്കാഹിനു പങ്കെടുക്കാൻ വിരുന്നെത്തിയ രണ്ട് പെൺകുട്ടികൾ ക്വാറിയിൽ മുങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox