24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മഴ നടത്തം സംഘടിപ്പിക്കും
Uncategorized

മഴ നടത്തം സംഘടിപ്പിക്കും

കേളകം : പാലുകാച്ചി മലവിളിക്കുന്നു,മഴയെ അറിയാൻ.കേളകം ഗ്രാമ പഞ്ചായത്തിൻ്റെയും, കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരള വനം വന്യജീവി വകുപ്പിൻ്റേയും DTPC – കണ്ണൂരിൻ്റെയും, ഹരിത കേരള മിഷൻ്റേയും സഹകരണത്തോടെ മഴ നടത്തം സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 3 ന് രാവിലെ 9:30 ന് കേളകം ശാന്തിഗിരിയിൽ നിന്ന് പാലുകാച്ചി മലയിലേക്കാണ് ‘ മഴനടത്തം സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽ ഉയരം കൂടിയ മലകളിൽ ഒന്നും പുണ്യപുരാതന ക്ഷേത്രമായ കൊട്ടിയൂർ ശിവക്ഷേത്രത്തിൻ്റെ ഐതിഹ്യ കഥകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളതുമായ പാലുകാച്ചി മല 360 ഡിഗ്രി കാഴ്ചാനുഭവം നല്കുന്ന ഒന്നാണ്. കോടമഞ്ഞിൽ പുതഞ്ഞു നിലക്കുന്ന,മഴക്കാലത്തെ പാലുകാച്ചി മലയുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ പരിസരത്ത് നിന്ന് രാവിലെ 9:30 ന് ആരംഭിച്ച് സെൻ്റ് തോമസ് മൗണ്ട് വഴി പാലുകാച്ചി മലയിലെത്തുന്ന രീതിയിലാണ് മഴ നടത്തം സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ മഴ നടത്തം ഉദ്ഘാടനം ചെയ്യും. കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ, DTPC അധികൃതർ, ഹരിത കേരള മിഷൻ, തുടങ്ങിയവർ പങ്കാളികളാകും. കേരളത്തിൻ്റെ വിവിധ പ്രദേശത്ത് നിന്നുള്ളവർക്ക് പുറമെ NSS, SPCA , സ്കൗട്ട് & ഗൈഡ്, റെഡ് ക്രോസ്സ് കുട്ടികളും പങ്കെടുക്കും. മുൻകൂട്ടിയുള്ള രജിസ്ട്രേഷനിലൂടെയാണ് പങ്കാളിത്തം ഉറപ്പാക്കേണ്ടത്. മുതിർന്നവർക്ക് 100/- രൂപയും കുട്ടികൾക്ക് 50/- രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. 9400412879, 8848709286 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്ടേഷൻ നടത്താവുന്നതാണ്. ലഘുഭക്ഷണവും, ഉച്ചഭക്ഷണവും നല്കുന്നതാണ്. സുരക്ഷിതമായ യാത്രക്കും വിവിധങ്ങളായ വൃക്ഷലതാതികളെ പരിചയപ്പെടുത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Related posts

*മെഡിക്കല്‍ ഓഫീസര്‍ നിയമനം*

Aswathi Kottiyoor

കാപ്പ കേസിൽ 6 മാസം ജയിലിൽ, പുറത്തിറങ്ങി വീണ്ടും പണി തുടങ്ങി; 6 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Aswathi Kottiyoor

കൊച്ചിയിൽ മണിക്കൂറുകളായി കനത്ത മഴ, നഗരം വെളളത്തിൽ; ഗതാഗതക്കുരുക്ക് രൂക്ഷം, തൃശ്ശൂരിലും മഴ ശക്തം

Aswathi Kottiyoor
WordPress Image Lightbox