23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
Uncategorized

സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ദേശീയപാതയിൽ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡിൽ എതിർദിശയിൽ വന്ന സ്കൂട്ടറും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ച കുളത്തൂർ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രൻ നായർ ( 73) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ പ്രസാദ് ചന്ദ്രനെ പോലീസെത്തിയാണ് മെഡി.കോളേജിലെത്തിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ടെക്നോപാർക്കിന് സമീപത്തായിരുന്നു അപകടം വൺവേ ആയ ഈ റോഡിലായിരുന്നു സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചത് ബുള്ളറ്റിൽ സഞ്ചരിച്ചയാൾക്കും പരിക്കുണ്ട്. കഴക്കൂട്ടം പോലീസ് കേസെടുത്തു.

Related posts

നടി ശ്രീലേഖ മിത്രയുടെ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു, എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് പൊലീസ്

Aswathi Kottiyoor

നെൽക്കർഷകരെ സർക്കാർ കടക്കെണിയിലാക്കുന്നു, റബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ ‌തയ്യാറാകണം’: ഇന്‍ഫാം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്…

Aswathi Kottiyoor
WordPress Image Lightbox