28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • നടി ശ്രീലേഖ മിത്രയുടെ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു, എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് പൊലീസ്
Uncategorized

നടി ശ്രീലേഖ മിത്രയുടെ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു, എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് പൊലീസ്

കൊച്ചി: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ. പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. രഞ്ജിത്തിനെതിരെ ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണം പുറത്തുകൊണ്ടുവന്നത് . തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു

Related posts

അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

വഴിമുടക്കി പി ടി 5, പി ടി 14; കഞ്ചിക്കോട് സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം

Aswathi Kottiyoor

വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ മരിച്ചു; അന്ത്യം കൊച്ചിയില്‍

Aswathi Kottiyoor
WordPress Image Lightbox