22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു; ഹരിതാ സാവിത്രിയുടെ സിൻ മികച്ച നോവൽ
Uncategorized

കേരള സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു; ഹരിതാ സാവിത്രിയുടെ സിൻ മികച്ച നോവൽ


തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണൻ്റെ തെരഞ്ഞെടുത്ത കവിതകൾ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ സിൻ ആണ് മികച്ച നോവൽ. എൻ രാജനെഴുതിയ ഉദയ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബാണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ഇ ഫോർ ഈഡിപ്പസ് മികച്ച നാടകമായി തെരഞ്ഞെടുത്തു.

പി പവിത്രൻ്റെ ഭൂപടം തലതിരിക്കുമ്പോൾ ആണ് മികച്ച സാഹിത്യ വിമ‍ർശനത്തിനുള്ള പുരസ്കാരം നേടിയത്. ബി രാജീവൻ്റെ ഇന്ത്യയെ വീണ്ടെടുക്കൽ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിൻ്റെ ഒരന്വേഷണത്തിൻ്റെ കഥ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തിൽ പുരസ്കാരം നേടി.

ആംചോ ബസ്‌തറിലൂടെ നന്ദിനി മേനോൻ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടി. എഎം ശ്രീധരൻ്റെ കഥാ കദികെയാണ് വിവ‍ർത്തന സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച പെൺകുട്ടിയും കൂട്ടരും പുരസ്കാരം നേടി. സുനീഷ് വാരനാടിൻ്റെ വാരനാടൻ കഥകളാണ് സാഹ സാഹിത്യ പുരസ്കാരം നേടിയത്.

Related posts

‘മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു’: അമ്മ പ്രേമകുമാരി

Aswathi Kottiyoor

മലപ്പുറത്ത് നാലുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അതിഥി തൊഴിലാളി റിമാൻഡിൽ –

Aswathi Kottiyoor

വടക്കാഞ്ചേരിയിൽ പളളി ഭണ്ഡാരം കുത്തിതുറന്ന് മോഷണം

Aswathi Kottiyoor
WordPress Image Lightbox